,കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി: മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം,

 കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ കാറിനുള്ളില്‍പ്പെട്ട മൂന്ന് വയസുകാരി ഗോര്‍വികയ്ക്ക് ദാരുണാന്ത്യം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍ കാറിനുള്ളിലാക്കി കാര്‍ ലോക്ക് ചെയ്ത് മാതാപിതാക്കള്‍ മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് പ്രദീപ് നഗര്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ട കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. 

രണ്ട് കുട്ടികളും അമ്മയ്‌ക്കൊപ്പം ഉണ്ടെന്ന് കരുതിയ പ്രദീപ് നഗര്‍ കാര്‍ ലോക്ക് ചെയ്ത് മടങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടി കാറിനുള്ളില്‍ കുടുങ്ങിയതായി ഖട്ടോലി പൊലീസ് പറഞ്ഞു.

ചടങ്ങിനിടെ ഇളയമകള്‍ എവിടെയെന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഇരുവരും അറിയുന്നത്. പിന്നീട് കാറിനരികെ എത്തിയപ്പോഴാണ് കുട്ടി ബോധരഹിതയായി കാറില്‍ കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മാതാപിതാക്കള്‍ എതിര്‍ത്തു. സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !