പാലക്കാട്: മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്.
കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. കനത്ത ചൂടായതിനാല്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച് സീലിങ് അടച്ചിരുന്നു. കാലപഴക്കം ചെന്ന വയറിങ് ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പ്രാഥമിക കാരണമെന്നാണ് കരുതുന്നത് വയറിങ് സംവിധാനം കത്തിയപ്പോള്‍ സീലിങ്ങിലുള്ള തെങ്ങോലയും കവുങ്ങിന് പട്ടയും കത്തുകയായിരുന്നു. രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ട്: കോഴിഫാമില്‍ വന്‍ തീപിടുത്തം; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു,
0
ചൊവ്വാഴ്ച, മേയ് 07, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.