വീടുകയറി ആക്രമണം; അച്ഛനും മക്കളും ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍,

പന്തളം : വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിലെ പ്രതികളായ അച്ഛനും മക്കളും ഉള്‍പ്പെടുന്ന 6 അംഗ സംഘത്തെ കന്യാകുമാരിയില്‍ നിന്ന് പന്തളം പൊലീസ് പിടികൂടി.

കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട്ടില്‍ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ (29), അയല്‍വാസിയും സുഹൃത്തുക്കളുമായ കുളനട ഉളനാട് ബിനു ഡാനിയല്‍ (42),ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ഉളനാട് കരിമല ചിഞ്ചു ഭവനില്‍ സഞ്ജു (22) എന്നിവരെയാണ് പിടികൂടിയത്. 

നിരവധി അടിപിടി കേസിലെ പ്രതികളായ സംഘം കഴിഞ്ഞ 15ന് കുളനട പാണില്‍ചൂടുകാട്ടില്‍ വല്യയ്യത്ത് കിഴക്കേതില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ നേതൃത്വത്തില്‍ പന്തളം എസ്.എച്ച്‌.ഒ പ്രജീഷ് ശശി, എസ്.ഐ ബി.അനില്‍കുമാർ, പൊലീസുദ്യോഗസ്ഥരായ എസ്.അൻവർഷ , വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടീമാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !