മുൻവൈരാഗ്യം: ജോലിചെയ്യുന്ന കടയിലെത്തി യുവാവിനെ കുത്തിക്കൊന്നു; ബിനോയ് സ്റ്റാൻലിയെ കുത്തിയത് 20 തവണ,,

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ്‌ സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്.

തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലൻ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതർക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

'എന്റെ കടയിലെ മാനേജറാണ് ബിനോയ്. സ്റ്റാഫ് രക്തത്തില്‍ കുളിച്ചുകിടക്കുകയാണെന്ന് ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് കടയിലെത്തിയത്. സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബിനോയ് മരിച്ചിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഒരു പയ്യൻ ഭീഷണിപ്പെടുത്തുന്നതായി നേരത്തെ ബിനോയ് പറഞ്ഞിരുന്നു', 

ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ബിനോയിയെ പ്രതി നിരന്തരം കുത്തുകയായിരുന്നു. പ്രകോപിതനായതിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ബിനോയിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി കടന്നുകളഞ്ഞു. അലന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !