കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് സംസ്ഥാന അവാർഡിനെ കുപ്പതൊട്ടിയില്‍ തള്ളിയ അവസ്ഥയാണ് കനി കുസൃതിക്കെന്ന് നടൻ ഹരീഷ് പേരടി.നടിയുടെ രാഷ്‌ട്രീയ ബോധത്തെ ചോദ്യം ചെയ്തായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
ബിരിയാണി എന്ന സിനിമയോട് രാഷ്ട്രീയമായി എതിർപ്പുണ്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു അതിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങിയതെന്നും സംസ്ഥാന അവാർഡിന്‍റെ തുകയാണ് ആകർഷിച്ചതെങ്കില്‍ അത് തുറന്നുപറയണമായിരുന്നുവെന്നും ഹരീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു..
പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്‍റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..
അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്‍റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോള്‍ കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി..
നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകള്‍. ഹരീഷ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.