തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരിൽ പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാലു മുറിച്ച് ക്രൂരത. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ മുറിച്ചു മാറ്റിയത്.
ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്. രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുമാർ പോത്തിന്റെ വാൽ മുറിഞ്ഞത് ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ വടക്കേക്കാട് പൊലീസിൽ പരാതി നൽകിയതായി കുടുംബം അറിയിച്ചു.മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു
0
ബുധനാഴ്ച, മേയ് 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.