ജയ്പുർ: ഭർത്താവിന്റെ സഹായത്തോടെ ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി.
രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു.കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഭർത്താവ് നിർബന്ധിച്ചിരുന്നു. ഇതിനെ എതിർത്താല്‍ ക്രൂരമായി മർദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഭർത്താവിന്റെ ആവശ്യങ്ങള്‍ എതിർത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലർത്തിനല്‍കി. തുടർന്നാണ് ഭർതൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്.
ഇതിനെ എതിർത്തപ്പോള്‍ ഒരിക്കല്‍ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.അതേസമയം, യുവതിയുടെ പരാതിയില്‍ എട്ടുപേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.