താനെ: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടര്‍ന്ന് പോലീസുകാരന് മരിച്ചു.
ചൊവ്വാഴ്ച മുംബൈയിലെ സിയോണ്‍- മാതുംഗ സ്റ്റേഷന് സമീപത്തായാണ് സംഭവം. വിശാല്‍ പവാര്‍ (30) എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്.സബര്‍ബന്‍ ട്രെയിനില്‍ ജോലിക്ക് പോകുന്നതിനായി പോലീസുകാരന് വാതിലിന് സമീപം നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുംബൈയിലെ സിയോണ്‍- മാതുംഗ സ്റ്റേഷന് സമീപമെത്തി ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ട്രാക്കിലുണ്ടായിരുന്ന മോഷ്ടാവ് പോലീസുകാരന്റെ കൈയില്‍ അടിക്കുകയും മൊബൈല്‍ താഴെ വീഴുകയും ചെയ്തു. ഇതിനിടെ പ്രതി ഫോണെടുത്ത് ട്രാക്കിലൂടെ ഓടി. ട്രെയിന്‍ സാവധാനത്തിലായതിനാല്‍ വിശാല്‍ ഉടന്‍ ചാടിയിറങ്ങി മോഷ്ടാവിനെ പിന്തുടര്ന്നു.
അതിനിടെ ലഹരിക്ക് അടിമയായ ഒരു സംഘം ആളുകള്‍ വിശാലിനെ വളയുകയും അത് തര്‍ക്കവും ഉടലെടുത്തു. ഈ അവസരെ നോക്കി അക്രമികളിലൊരാള്‍ വിശാലിന്റെ മുതുകില്‍ വിഷ വസ്തു കുത്തിവയ്ക്കുകയും മറ്റൊരാള്‍ ചുവന്ന തരത്തിലുള്ള ഒരു ദ്രാവകം വായിലും ഒഴിച്ചു. പിന്നാലെ വിശാല്‍ ബോധരഹിതനായെങ്കിലും പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയ വിശാല്‍ വീട്ടിലേക്ക് മടങ്ങി.
എന്നാല്‍ പിറ്റേന്ന് ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ വീട്ടുകാര്‍ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച മരിച്ചു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷണ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.