ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണം: അന്വേഷണ റിപ്പോർട്ട് ഇന്ന്

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുന്നപ്ര സ്വദേശി ഉമൈബയുടെ മരണം ചികിൽസാപ്പിഴവെന്ന പരാതിയില്‍ ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകും.

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉമൈബയുടെ മരണം ചികില്‍സാപ്പിഴവു മൂലമെന്നാണ് ബന്ധുക്കളുടെ പരാതി. പക്ഷാഘാതം വന്നതിനെ തുടർന്ന് 24 ദിവസത്തിന് മുൻപ് ഉമൈബ ചികിൽസ തേടിയിരുന്നു. ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും പനിബാധിച്ചു വീണ്ടും ആശുപത്രിയിലെത്തി.

24 ദിവസത്തിനിടെ മൂന്നു തവണ കിടത്തി ചികിൽസയ്ക്കു വിധേയയായി. പനി ഗുരുതരമായതിനെ തുടർന്ന് ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച രാത്രി മരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്നാരോപിച്ച് മകനും ബന്ധുക്കളും ഉമൈബയുടെ മൃതദേഹവുമായി അർധരാത്രിയോടെ ആശുപത്രിയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !