കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്,
'മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, ഞാനറഞ്ഞിട്ടില്ല. നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി', എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു..സ്വകാര്യ സന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ അറിയിക്കാറുണ്ട്. പത്രക്കുറിപ്പും നല്‍കാറുണ്ട്. ഇത്തവണ ഇതുരണ്ടും ഉണ്ടായില്ല. യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും സന്ദര്‍ശനത്തിന് പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.