പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് കരുതരുത്: ജൂസാക്കുമ്പോൾ നഷ്ടപ്പെടുന്ന ചിലപോഷങ്ങളുണ്ട്, പഴങ്ങൾ പഴങ്ങളായി തന്നെ കഴിച്ചാൽ ഗുണം ഇരട്ടി,

പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണ്, ഈ സമയത്ത് പഴങ്ങൾ കഴിക്കുന്നതിനെക്കാൾ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങൾ എങ്ങനെ കഴിച്ചാലും അത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയ്‌ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് പഴങ്ങൾ. എന്നാൽ ജ്യൂസ് ആക്കുമ്പോൾ ഈ നാരുകൾ ഇല്ലാതാകുന്നു. കൂടാതെ ജ്യൂസിൽ പഞ്ചസാരയുടെ അളവും കൂടുതലുമായിരിക്കും.

ആരോ​ഗ്യകരമെന്ന് കരുതി കുടിക്കുന്ന ജ്യൂസ് യഥാർഥത്തിൽ നമ്മൾക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പഴങ്ങളിൽ അടങ്ങിയ വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷക ​ഗുണങ്ങളും ജ്യൂസടിക്കുമ്പോൾ ഇല്ലാതാകും.

പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ട് തന്നെ പ്രമേയ രോ​ഗികൾ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഇരട്ടി ആപത്താണ്. കൂടാതെ അമിതവണ്ണത്തിലേക്കും പതിവായ ജ്യൂസ് കുടി ശീലം നയിച്ചേക്കാം. ഫ്രഷ് ജ്യൂസ് അസിഡിക് ആയതിനാൽ പല്ലുകളുടെ ആരോ​ഗ്യത്തിനും ജ്യൂസ് അധികമായി കുടിക്കുന്നത് നല്ലതല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !