ബംഗളൂരു: കർണാടകയിലെ ഹാസനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഹാസനിലെ ഇച്ചനഹള്ളിയില്‍ ദേശീയപാത 75ല്‍ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ ഒരു കുഞ്ഞും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഹൊസ്‌കോട്ട് താലൂക്കിലെ കാരഹള്ളി സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്‍റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ, ഡ്രൈവർ രാകേഷ് എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ സന്ദർശിച്ച് ചിക്കബല്ലാപുരയിലേക്ക് മടങ്ങുകയായിരുന്നു സംഘം.പുലർച്ചെ കാർ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടടുത്ത ലെയിനിലേക്ക് ചാടി കണ്ടെയ്‌നറില്‍ ഇടിക്കുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ തകർന്ന കാറിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പുറത്തെടുത്തത്.
ഹാസൻ ജില്ലാ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജേത സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.