കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെൻഡ് ചെയ്തിരുന്നു. ശരത് ലാലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അതേസമയം, രാഹുല്‍ വിവാഹ തട്ടിപ്പ് നടത്തിയ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഫോണ്‍ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.പന്തീരാങ്കാവ് കേസില്‍ അനുനയത്തിന് ആയി വിദേശത്തുള്ള ഒന്നാംപ്രതി രാഹുല്‍ ശ്രമിക്കുന്നുവെന്ന് സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നല്‍കിയത്.
ഇതനുസരിച്ച് പെണ്‍കുട്ടി കോഴിക്കോട് എത്തി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. സ്ത്രീധന പീഡനമാണ് നടന്നതെന്നും പ്രതി രാഹുല്‍ വിവാഹ തട്ടിപ്പ് നടത്തിയന്നു പെണ്‍കുട്ടിയുടെ കുടുംബം ആവർത്തിച്ചു.
കേസ് അന്വേഷണത്തിടെ വിദേശത്തേക്ക് കടന്നപ്രതി രാഹുല്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം, കേസിലെ ഒന്നാംപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശരത് ലാലിനെ ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇയാള്‍ ഒളിവില്‍ എന്നാണ് പൊലീസ് പറയുന്നത്.
ചോദ്യം ചെയ്യാനുള്ള നീക്കത്തിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത് ലാല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുലിന്‍റെ അമ്മയും സഹോദരിയും ആശുപത്രിയില്‍ ആയതിനാല്‍ ഇരുവരുടെയും രേഖപ്പെടുത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല..jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.