ഫുജൈറ: ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയില്‍. ഇന്നലെയായിരുന്നു സംഭവം.ഷാനിഫ ബാബു (37) ആണ് മരിച്ചത്.
ഫുജൈൻ സെന്റ് മേരീസ് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കെട്ടിടത്തിലെ 19-ാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.നിർമാണ കമ്പിനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ട് പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഇപ്പോള്‍ ഫുജൈറ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് ഏറെക്കുറേ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. അജ്മാനിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണാണ് മലയാളി പ്ലസ് ടു വിദ്യാർത്ഥി മരിച്ചത്. കൊല്ലം കുണ്ടറ പെരിനാട് ചിറ്റയം നെല്ലിവിള തെക്കതില്‍ പൗലോസ് - ആശ ദമ്ബതികളുടെ മകൻ 17കാരനായ റൂബൻ പൗലോസ് (സച്ചു) ആണ് മരിച്ചത്. അജ്മാൻ കരാമയിലായിരുന്നു സംഭവം.
സ്വകാര്യ സ്കൂളിലാണ് റൂബൻ പ്ലസ് ടു പഠിച്ചിരുന്നത്. സഹോദരിമാർ - റൂത്ത് സൂസൻ പൗലോസ്, റുബിന സൂസൻ പൗലോസ്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയായിരുന്ന എം എം ജോണിന്‍റെ ഭാര്യാ സഹോദരി പുത്രനാണ്.
കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടന്നിരുന്നു നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാണ് സംസ്‌കരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.