ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീ പിടിത്തം; ഒരു മരണം, ഏഴു പേരെ രക്ഷപ്പെടുത്തി, ഒഴിവായത് വൻ ദുരന്തം,

ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസിനാണ് തീ പിടിച്ചത്.

അപകടത്തില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. അഗ്നിശമന സേന തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

തിപിടിത്തത്തില്‍ ഓഫീസ് സുപ്രണ്ടായ 46കാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ഡല്‍ഹി പൊലീസിന്റെ പഴയ ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫിസിന് എതിര്‍ വശത്തുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ അഞ്ച് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. സ്ത്രീകളെയടക്കം എഴുപേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്സ് ഓഫിസര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. തീപിടിത്തത്തിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !