കൊല്ലം: കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര് മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനില്‍ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. കുളത്തിലിറങ്ങിയെങ്കിലും നീന്തല്‍ ആറിയാത്തതിനാല്‍ വിഷ്ണു തിരികെ കയറി.കുളിക്കുന്നതിനിടെ മറ്റു രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി
കൊല്ലത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. നിര്‍മാണ കരാറുകാരന് ശ്രീകുമാറിന്റെയും ജയയുടെയും മകനാണ് ശ്രീജിത്ത്.
സഹോദരി: ശ്രീലക്ഷ്മി. നിര്‍മാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അര്‍ച്ചന. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.