ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹിർപോറയിൽ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖിന് നേരെ ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ അനന്ത്നാഗിൽ വിനോദസഞ്ചാര ക്യാമ്പിന് നേരെ നടന്ന മറ്റൊരു ഭീകരാക്രമണത്തിൽ ജയ്‌പൂരിൽ നിന്നുള്ള ദമ്പതികൾക്ക് വെടിയേറ്റു.പരുക്കേറ്റ തബ്രേസിന്റെയും ഫർഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്നാഗിലെ യന്നാറിൽ വച്ചാണ് ഇവർക്ക് വെടിയേറ്റത്. അനന്ത്നാഗിലെയും ഷോപ്പിയാനിലെയും പ്രദേശങ്ങളിൽ കശ്മീർ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയുട്ടുണ്ടെന്നും അധികൃതർ അറയിച്ചു.
അനന്ത്‌നാഗ്-രജൗരി മണ്ഡലങ്ങളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശങ്ങളിൽ ഭീകരാക്രമണം തുടർകഥയാകുന്നത്.ബാരാമുള്ളയിൽ മെയ് 20നാണ് വോട്ടെടുപ്പ്. ആക്രണങ്ങളിൽ നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.