തൃശൂർ: പോലിസിന്റെ സഹായത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടില്‍ സുരേഷിന്റെ വീട് ആണ് നാടകീയമായി ജപ്തി ചെയ്തത്.
ഇയാളെ കരുതല്‍ തടവിലാക്കിയ ശേഷം ആയിരുന്നു ജപ്തി. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികള്‍ പൂർത്തിയാക്കിയത്.നാടകീയമായ നീക്കങ്ങളിലൂടെ ആയിരുന്നു തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടില്‍ സുരേഷിന്റെ വീട് പോലീസ് ഇടപെട്ട് ജപ്തി ചെയ്തത്. ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയാല്‍ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഗൃഹനാഥനെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിന്നാലെ 20ലധികം വരുന്ന പോലീസ് സംഘം വീട്ടിലെത്തി. ഭാര്യയും മക്കളും വാതിലടച്ച് ആത്മഹത്യക്ക് ശ്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വാതില്‍ തകർത്ത് പോലീസ് അകത്തുകയറി.
പിന്നാലെ വീടിനകത്ത് ഉണ്ടായിരുന്നവരെ പുറത്തിറക്കി ജപ്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ദേശസാല്‍കൃത ബാങ്കില്‍ നിന്നും ഒരു കോടിയിലധികം രൂപയുടെ വായ്പയായിരുന്നു സുരേഷ് എടുത്തിട്ടുണ്ടായിരുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്ഥലം ഒരു സുഹൃത്തിന് കൈമാറി. സുഹൃത്തും വായ്പ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. പൊലീസ് നടപടിയില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.