കൊല്ലം: ശക്തികുളങ്ങരയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വര്‍ണലും മൊബൈലും കവര്‍ന്ന സംഭവത്തില്‍ നാലാംഗ സംഘം പിടിയില്‍. ചവറ സ്വദേശിനി ജോസഫൈൻ (മാളു-28), നഹാബ്, അപ്പു, അരുണ്‍ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന് എന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ യുവാവിനെ പലതവണ വിളിച്ചായിരുന്നു തട്ടിപ്പ്. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയിലേക്ക് വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു.യുവാവില്‍ നിന്നും പ്രതികള്‍ പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നുവെന്നാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.