കൊച്ചി: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്. കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്.
നാല്പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു.തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം തീ അണയ്ക്കുന്നതിന് പ്രതിസന്ധിയായി. തൃശൂരിലും സമാനം തന്നയാണ് അവസ്ഥ. പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. ഇവിടെയും ഉണങ്ങിയ പുല്ലായിരുന്നു മുഴുവൻ. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാരും വിവരമറിഞ്ഞത്.
ഫയര്‍ഫോഴ്സ് എത്തി വൈകുന്നേരത്തോടെ തീ അണയ്ക്കാനായത് കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.