ലക്നൗ: ജാതിയുടെ പേരില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിർത്തി എന്ന രാഹുലിന്റെ ആരോപണം തള്ളി ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.
രാഹുലിന്റെ വാദങ്ങള്‍ തികച്ചും വ്യാജവും, തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വാർത്താ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാഹുലിന്റെ ആരോപണം സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തിന്റെ നാനാ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പടരത്തുകയാണ് രാഹുലിന്റെ വാക്കുക്കള്‍. ഇതില്‍ കടുത്ത പ്രതിഷേധമുണ്ട്."- ചമ്പത് റായ് പറഞ്ഞു.
ഗോത്രവർഗക്കാരിയായതിനാല് രാഷ്ട്രപതിയെ ക്ഷേത്രത്തിലെ ചടങ്ങുകളിലേക്ക് ക്ഷണിച്ചില്ലെന്നും ദ്രൗപദി മുർമുവിനെ ക്ഷേത്രത്തിനകത്ത് കയറാൻ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.
എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ക്കുള്ള മറുപടിയായി രാംനഗരിയില്‍ എത്തിയിരിക്കുകയാണ് രാഷ്ട്രപതി. അയോദ്ധ്യയിലെത്തിയ രാഷ്ട്രപതി ബാലകരാമനെ തൊഴുതു വണങ്ങിയ ശേഷം സരയൂപൂജയും ആരതിയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.