തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചതിനൊപ്പം അടുത്ത വർഷം മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷാ രീതി മാറ്റുന്നതിനെയും കുറിച്ച് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി.
കുട്ടികളുടെ അക്കാഡമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നത് ലക്ഷ്യമിട്ടാണ് പരീക്ഷാരീതി മാറ്റുന്നത്. പേപ്പർ മിനിമം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഇതിനായി വിവിധ മേഖലയിലെ വിദഗ്ദ്ധരെ സംഘടിപ്പിച്ച് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി അറിയിച്ചുനിലവില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിരന്തര മൂല്യനിർണയം, എഴുത്തുപരീക്ഷ എന്നിവ രണ്ടുംചേർത്ത് ആകെ 30 ശതമാനം മാർക്ക് നേടിയാല്‍ മതി. നൂറുമാർക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കാൻ നിരന്തര മൂല്യനിർണയത്തിലെ 20 മാർക്കും ഒപ്പം എഴുത്തുപരീക്ഷയില്‍ പത്ത് മാർക്കും നേടിയാല്‍ മതി.
2025ല്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഹയർസെക്കൻഡറിയില്‍ നിലവില്‍ ഉള്ളതുപോലെ എഴുത്തുപരീക്ഷയില്‍ പ്രത്യേകം പേപ്പർ മിനിമം എർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, അദ്ധ്യാപകർ, രക്ഷിതാക്കളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടിയിരിക്കണം. 40 മാർക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിനും 12 മാർക്കും 80 മാർക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിനും 24 മാർക്കും നേടിയിരിക്കണം. അതിനൊപ്പം നിരന്തര മൂല്യനിർണയത്തിന്റെ മാർക്കും കണക്കാക്കിയാകും ഫലം നിർണയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.