പഞ്ചാബിൽ അപകടത്തിൽ മരിച്ച സൈനികൻ്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും സംസ്കാരം നാളെ,

 തിരുവനന്തപുരം: പഞ്ചാബില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.വെള്ളനാട് വെളിയന്നൂർ തുറ്റുമണ്‍ വിജി ഭവനില്‍ വരുണ്‍ വി.നായരാ(33)ണ് ചൊവ്വാഴ്ച ജോലിസ്ഥലത്ത് ഉണ്ടായ ട്രക്ക് അപകടത്തില്‍ മരിച്ചത്.

പഞ്ചാബ് ആർമി എൻജിനിയറിങ് റെജിമെൻറ് യൂണിറ്റില്‍ ഹവില്‍ദാരായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കേടായ ട്രക്ക് നന്നാക്കുന്നതിനിടെ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന മറ്റൊരു ട്രക്ക് മുന്നോട്ട് ഉരുണ്ടുവരുകയും വരുണ്‍ രണ്ട് ട്രക്കുകള്‍ക്കും ഇടയില്‍പ്പെടുകയും ചെയ്തുവെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അവധിക്ക് നാട്ടിലെത്തിയ വരുണ്‍ ഒരുമാസം മുൻപാണ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. വാമദേവൻ നായരുടെയും വത്സലയുടെയും മകനാണ്.

സഹോദരി: വിജി ബി.നായർ. വൈകീട്ട് 6.30-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !