തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓർഡിനൻസിനു പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിലും യോഗത്തിൽ തീരുമാനമുണ്ടാകുംസംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്: തദ്ദേശ വാർഡ് വിഭജനത്തിനായി ബിൽ കൊണ്ടുവരാൻ നീക്കം,
0
വെള്ളിയാഴ്ച, മേയ് 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.