വോട്ടെടുപ്പ് കഴിഞ്ഞിട്ടും നിര്‍ദേശമെത്തിയില്ല; കെപിസിസി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്താനാവാത്തതിൽ കെ.സുധാകരന് അതൃപ്തി,,

 തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നല്‍കാത്തതില്‍ കെ സുധാകരൻ അതൃപ്തിയിൽ

എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേ സമയം, തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സുധാകരനുണ്ട്

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന ഇന്നലത്തെ കെപിസിസി യോഗത്തില്‍ കെ.സുധാകരൻ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. സുധാകരനെ അനുകൂലിക്കുന്നവർ ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു . പക്ഷെ താല്‍ക്കാലിക പ്രസിഡണ്ട് എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള് എഐസിസി ജനറല്‍ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചു. ഫലം വരുന്നത് വരെയാണ് താല്‍ക്കാലിക ചുമതലെയന്നാണ് ദീപാദാസിൻറെ വിശദീകരണം. 

സംഘടനാ ചുമതലയുള്ല കെ സി വേണുഗോപാല്‍ പറഞ്ഞതും ഹൈക്കമാൻഡ് തീരുമാനം വരട്ടെയെന്ന്. ഇതോടെ ചുമതലയേല്‍ക്കാനെത്തിയ സുധാകരൻ കടുത്ത നിരാശയില്‍. 

കേരളത്തില്‍ പോളിംഗ് തീർന്നസാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നല്‍കാൻ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരൻറെ സംശയം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. 

ആരോഗ്യപ്രശ്നങ്ങള്‍ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമുണ്ടായിരുന്നു . സുധാകരനോട് പ്രതിപക്ഷനേതാവിന് ഇപ്പോള്‍ പഴയ താല്പര്യമില്ല. എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാൻഡ് മനസ്സറിയാൻ കാത്തിരിക്കുന്നു.

അതിനിടെ താല്‍ക്കാലിക ചുമതലയുള്ള ഹസ്സനെ സ്ഥിരം പ്രസിഡണ്ടാക്കാനും ഒരുവിഭാഗത്തിൻറെ ശ്രമമുണ്ട്. പുതിയൊരു അധ്യക്ഷൻ വരട്ടെ എന്ന അഭിപ്രായവും ശക്തം. ഫലം വന്ന ശേഷം സംഘടനയില്‍ വലിയ അഴിച്ചുപണി ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുണ്ട്. പ്രസിഡണ്ടിൻറെ കാര്യത്തിലെ അനിശ്ചിതത്വം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദമാകാനിടയുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !