ചെളിയിൽ കാൽ കുടുങ്ങി: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം,,

 തിരുവനന്തപുരം നേമം വെള്ളയാണിയില്‍ കുളത്തില്‍ അകപ്പെട്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണന്ത്യം. തിരുവനന്തപുരം വെള്ളായണി പറക്കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്.

നേമം നല്ലാണിക്കല്‍ കടവീട്ടില്‍ നജീ- മെഹർ ദമ്ബതികളുടെ മകൻ മുഹമ്മദ് ബിലാല്‍ (15), നല്ലാണിക്കല്‍ ഷഫീഖ് മൻസിലില്‍ ഷഫീഖ് - റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. സമീപ വീടുകളിലുള്ളവരാണ് ഇരുവരും.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സുഹൃത്തുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനായി പറക്കോട് കുളത്തില്‍ എത്തിയത്. കുളത്തിൻ്റെ നവീകരണ പ്രവൃത്തികള്‍ നടക്കുകയായിരുന്നു. രണ്ട് ദിവസമായി പെയ്ത മഴയില്‍ കുളത്തില്‍ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളില്‍ ഉണ്ടായിരുന്ന കിണറിലെ ചെളിയില്‍ കാല്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. 

കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിൻ്റെ ആഴവും ചെളിയുടെ അളവിനെ കുറിച്ച്‌ അറിവില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്.

ഉടൻ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികളും മരിച്ചിരുന്നു. രണ്ട് പേരും നേമം വിവിഎച്ച്‌എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !