മോസ്‌കോ: പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി എന്നിവരെ മാറ്റി, നിയമിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ.
സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. 2012 മുതൽ പ്രതിരോധ മന്ത്രിയായ സെർജി ഷോയിഗു റഷ്യയുടെ സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറിയാക്കി.
നിക്കോളായ് പത്രുഷേവിനെ മാറ്റി റഷ്യയുടെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായി സെർജി ഷോയ്ഗുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ചു.
വർഷങ്ങളോളം ഈ പദവിയിൽ സേവനമനുഷ്ഠിച്ച ഷൊയ്ഗുവിന് പകരം ആന്ദ്രെ ബെലോസോവിനെ പ്രതിരോധ മന്ത്രിയായി നിയമിക്കാൻ പുടിൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് നിയമനം.
പുടിൻ തൻ്റെ അഞ്ചാം പ്രസിഡൻഷ്യൽ ടേം ആരംഭിക്കുകയും യുക്രെയ്നിലെ യുദ്ധം മൂന്നാം വർഷവും നീണ്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനഃസംഘടന.
സൈനിക നിർമ്മാണ പദ്ധതികളുടെ ചുമതലയുള്ള റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി തിമൂർ ഇവാനോവ് കൈക്കൂലി ആരോപണത്തിൽ അന്വേഷണവും വിചാരണയും തീർപ്പുകൽപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ മാറ്റം.
2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും സ്ഥാനത്ത് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.