ഇൻസ്റ്റഗ്രാം റീല്‍സിനായി തോക്ക് കൊണ്ട് അഭ്യാസം : അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം അന്വേഷണം,,

ജയ്പൂർ: ഇൻസ്റ്റഗ്രാം റീല്‍സ് നിർമിക്കുന്നതിനായി തോക്ക് കൊണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

ബിരുദാനന്തര ബിരുദ വിദ്യാർഥിയായ, രാജസ്ഥാനിലെ കോട്ടയില്‍ താമസിക്കുന്ന ജലവാർ ജില്ലയിലെ യശ്വന്ത് നഗർ(22) എന്നയാളാണ് മരിച്ചത്.

മഹാവീർ നഗർ എക്സ്റ്റൻഷനിലെ മഹർഷി ഗൗതം ഭവന് സമീപമുള്ള ഒരു ചായക്കടയില്‍ നാടൻ പിസ്റ്റള്‍ ഉപയോഗിച്ച്‌ വീഡിയോ എടുക്കുന്നതിനിടെയാണ് യശ്വന്ത് നഗറിന് അബദ്ധത്തില്‍ വെടിയേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ന്യൂ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടു കൂടി മരണം സംഭവിച്ചതായി ഡിഎസ്പി മനീഷ് ശർമ പറഞ്ഞു.

മരിച്ചയാള്‍ക്ക് എങ്ങനെ തോക്ക് ലഭിച്ചുവെന്നതിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന് ഡിഎസ്പി പറഞ്ഞു. യശ്വന്ത് നഗറിന്‍റെ മൃതദേഹം കുടുംബാംഗങ്ങള്‍ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !