പാലാ: പാലാ ടൗൺ, പഴയ ബസ് സ്റ്റാൻ്റിൽ അപകടം. അപകടത്തില്‍ യാത്രക്കാരന്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി.
പാലാ രാമപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻറ് റോക്കീസ് എന്ന പ്രൈവറ്റ് ബസിൻ്റെ പിൻചക്രം യാത്രക്കാരൻ്റെ തലയിലൂടെ കയറി ജീവനെടുത്തു.
ബസ്സിൽ കയറാൻ ഓടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കല്ലിൽ തട്ടി ബസ്സിനടിയിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആണ് ഏവരെയും ഞെട്ടിച്ച ദാരുണമായ സംഭവം. തല ചതഞ്ഞരഞ്ഞു മുഖം വികൃതമായ രീതിയില്‍ ആയിരുന്നു മൃതദേഹം.
പാലാ, കൊഴുവനാല്‍ പഞ്ചായത്തിലെ, മേവിട സ്വദേശി വിനോദ് കുളത്തിനാല്‍ (54) ആണ് മരണപ്പെട്ടത്. മുൻ ഓട്ടോ തൊഴിലാളിയായിരുന്നു വിനോദ്. ഭാര്യ ബീന കൊഴുവനാൽ സ്കൂളിൽ അദ്ധ്യാപികയാണ്.മക്കൾ വിഷ്ണു. കൃഷ്ണ.
സംഭവത്തിനു ശേഷം ബസ് ജീവനക്കാർ സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞതായി പരാതിയുണ്ട്. പാലാ പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു, മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സ് എത്തി ശരീരഭാഗങ്ങൾ സ്റ്റാൻഡിൽ നിന്ന് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി. സംഭവത്തെ തുടർന്ന് പാലാ ടൗണില്‍ കുറെ സമയം ഗതാഗതം തടസപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.