പത്തനംതിട്ട: ആനന്ദപ്പള്ളി സ്വദേശിയായ 28 കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുണ്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിന്റെ പരാതിയില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്മോർട്ടം ചെയ്തു.ബെംഗളൂരു ഹസലുരുവിലെ താമസസ്ഥലത്താണ് അരുണ്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതനാണെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. ബെംഗളുരൂ സ്വദേശിനിയാണ് അരുണിന്റെ ഭാര്യ. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടെന്നും ദുരൂഹത നീങ്ങാൻ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം നല്കിയ പരാതിയില്‍ പറയുന്നു.
ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ബാബുവിന്റെ മൃതദേഹം വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
അതേസമയം, മരണത്തില്‍ അസ്വാഭാവിക മരണത്തിന് കൊടുമണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.