കടനാട്: പിതൃവേദി കടനാട് മേഖലയുടെ 2024-2025 പ്രവർത്തന വർഷം കടനാട് പള്ളി ഹാളിൽ വെച്ച് പിതൃവേദി പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പിതൃവേദി പാലാ രൂപത പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. സംഘടനയിൽ സ്തുത്യർഹമായ സേവനം ചെയ്ത മുൻ മേഖലാ പ്രസിഡന്റുമാരായ ശ്രീ ജോയ് വടക്കേപറമ്പിൽ, സി.എ. സെബാസ്റ്റ്യൻ ചവണിയാങ്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.മേഖല പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കൽ, രൂപത എക്സിക്യൂട്ടീവ് അംഗം ജോർജ് നരിക്കാട്ട്, രൂപത പ്രതിനിധി ഗ്ലൈസൻ ജെ. വടക്കൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് പുളിക്കൽ, പ്രദീപ് ഔസേപ്പറമ്പിൽ, സണ്ണി പൈമ്പിള്ളിൽ, ജോജോ പടിഞ്ഞാറയിൽ,അഭിലാഷ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പിതൃവേദി കടനാട് മേഖലയുടെ പ്രവർത്തന വാർഷികോദ്ഘാടനം നടത്തി.
0
വ്യാഴാഴ്ച, മേയ് 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.