ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി അവതരിപ്പിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
ബിജെപി നേതാവ് സംബിത് പത്ര ജഗന്നാഥനെ മോദിയുടെ അനുയായി എന്ന് വിശേഷിപ്പിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം.ഇത്തരത്തിലുള്ള നീക്കം ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ജനങ്ങള്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അപകടത്തിലാകുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.
ഹിന്ദു ധർമ്മത്തില്‍, രാമൻ, കൃഷ്ണൻ, വാമനൻ, പരശുരാമൻ തുടങ്ങിയ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോള്‍ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി മോദിയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് 'ഖാർഗെ പറഞ്ഞു.
ബിജെപിയെയും ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയെയും വിമർശിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. ഇരുവരും പരസ്പരം സഹായിക്കുകയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ തിരിഞ്ഞതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ 25 വർഷത്തെ സർക്കാരും മോദിയുടെ 10 വർഷത്തെ ഭരണവും ചേർന്ന് ഒഡീഷയെ പൂർണ്ണമായും നശിപ്പിച്ചു. നേരത്തെ പട്നായിക്കിനെ പുകഴ്ത്തിയ അതേ ബിജെപി നേതാക്കള്‍ തന്നെ ഇപ്പോള്‍ കളിയാക്കുന്നത് ഒഡീഷയ്ക്ക് അപമാനമാണ്" . ഖാർഗെ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം എൻജിനീയറിങ്, മെഡിക്കല്‍ കോളജുകളടക്കം വന്നത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം നടന്നപ്പോഴാണ്. ഒഡീഷയിലും ആ കാലത്ത് വികസന പുരോഗതിയാണുണ്ടായത്.
വിഭവങ്ങളാല്‍ സമ്പന്നമായ ഒഡീഷയെ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാക്കി മുഖ്യമന്ത്രി പട്‌നായിക് മാറ്റിയെന്നും, തൊഴിലവസരങ്ങള്‍ തേടി മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറാൻ ഒഡീഷയിലെ ജനങ്ങളെ നിർബന്ധിതരാക്കിയെന്നും ഖാർഗെ വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.