മുംബൈ: ഒരു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ കേസില്‍ 23 കാരിയായ മാതാവിനെയും ആണ്‍സുഹൃത്തിനെയും മേഘ്‌വാദി പൊലീസ് അറസ്റ്റ് ചെയ്തു.
റിങ്കി ദാസു കാമുകനായ രാജേഷ് റാണയും(28) നേരത്തെ വിവാഹിതരാണെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത് . പ്രണയത്തിലായ ഇവർ പങ്കാളികളെ ഉപേക്ഷിച്ച് മാർച്ചില്‍ ഒഡീഷയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റില്‍ സ്ഥിരതാമസമാക്കിയ ഇവർ സ്വകാര്യ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചു.റിങ്കിയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും രാജേഷ് കുട്ടിയെ മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വീഡിയോയില്‍ ഇരയുടെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടായിരുന്നു. കുട്ടിയെ മർദ്ദിക്കുന്നതിന് യുവതിയുടെ മൗന സമ്മതവുമുണ്ടായിരുന്നു. മെയ് 21 ന് ഇരുവരും പൊലീസിനെ സമീപിക്കുകയും ഭാര്യാഭർത്താക്കന്മാരാണെന്ന് അവകാശപ്പെടുകയും ചെയ്തു. മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പരാതി നല്‍കി.
പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേർ വീട്ടില്‍ വന്ന് രാജേഷിന് മയക്കുമരുന്ന് നല്‍കിയ ശേഷം മകനെ തട്ടിക്കൊണ്ടുപോയെന്നാണ് കഥ മെനഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഇരുവരും വിവാഹിതരല്ലെന്ന് വ്യക്തമാകുകയും ഇവർ ലിവ്-ഇൻ റിലേഷൻഷിപ്പിലാണെന്ന് ബോദ്ധ്യമാകുകയും ചെയ്തു
കുട്ടിയുടെ കൈയും കാലും കെട്ടി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. കൊലയ്‌ക്ക് ശേഷം ഗോരേഗാവ് ഈസ്റ്റിലെ ഒരു അഴുക്കുചാലില്‍ അവർ മൃതദേഹം തള്ളുകയായിരുന്നു.
വഴിയരികിലൂടെ പോയ ഓട്ടോറിക്ഷ ഡ്രൈവറാണ് മൃതദേഹം കണ്ടതും പൊലീസിനെ വിവരം അറിയിക്കുന്നതും. അമ്മയ്‌ക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.