മുംബൈ: മുംബൈയിലെ പാല്‍ഘർ സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തില്‍ മാതാപിതാക്കള്‍, സ്കൂള്‍ പ്രിൻസിപ്പല്‍, സാമൂഹിക പ്രവർത്തക, അഭിഭാഷകൻ, വനിതാ ഡോക്ടർമാർ എന്നിങ്ങനെ നിരവധി പേർക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.
ഇവർ കുട്ടികളെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പരാതിയില്‍ പറയുന്നു. 2021ലായിരുന്നു പെണ്‍കുട്ടി ഇതരമതസ്ഥനായ 23 കാരനുമായി പ്രണയത്തിലാവുകയും ഈ ബന്ധത്തില്‍ നിന്നും ഗർഭിണിയാവുകയും ചെയ്തത്.തുടർന്ന് അപമാനം ഭയന്ന മാതാപിതാക്കള്‍ സ്കൂള്‍ പ്രിൻസിപ്പാലിന്റെയും ഒരു സാമൂഹിക പ്രവർത്തകയുടെയും സഹായം തേടി. ഗർഭാവസ്ഥയില്‍ പെണ്‍കുട്ടിയെ മുംബൈയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും അവിടെ വച്ച് ഒരു അഭിഭാഷകൻ ചില രേഖകളില്‍ ഒപ്പിടുവിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തുടർന്ന് പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ സാമൂഹിക പ്രവർത്തകയ്‌ക്ക് കൈമാറുകയായിരുന്നു. സംഭവം പുറത്തറിയരുതെന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കുഞ്ഞിനെ വിറ്റ സംഭവത്തില്‍ മാതാപിതാക്കളും അമ്മാവനും മറ്റുള്ളവരും ലക്ഷങ്ങള്‍ കൈപ്പറ്റിയതായും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ഇവർ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റി.
മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹവും നിശ്ചയിച്ചു. ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി ഗർഭം ധരിക്കാൻ ഇടയായി. എന്നാല്‍ പെണ്‍കുട്ടിയുടെ മുൻ സ്നേഹബന്ധത്തെയും ഗർഭധാരണത്തെയും കുറിച്ച് അറിയാനിടയായ ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി.
ഇതോടെ പെണ്‍കുട്ടി മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങി. തുടർന്ന് ഗർഭവതിയായ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഈ കുഞ്ഞിനേയും മാതാപിതാക്കള്‍ വില്‍ക്കാൻ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർക്കെതിരെയും പോക്സോ ആക്‌ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണവും ആരംഭിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.