കോഴിക്കോട്: പേരാമ്പ്രയില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കണ്ടെടുത്തത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് യദു കനാലില്‍ ചാടിയത്. ഇതേസമയം കനാലിന്റെ മറുകരയില്‍ യുവാവിന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. നീന്തി സുഹൃത്തുക്കളുടെ അടുത്ത് വരാമെന്ന് പറഞ്ഞാണ് യദു കനാലില്‍ ചാടിയത്. എന്നാല്‍, പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.സുഹൃത്തുക്കളോട് നീന്തി വരാമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിനെ കാണാതായി; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം,,
0
ശനിയാഴ്ച, മേയ് 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.