കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് ഒമ്പത് മൃതദേഹങ്ങള്‍: ഏഴുദിവസത്തിനകം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ സർക്കാർ ചെലവില്‍ സംസ്കരിക്കുമെന്ന് അധികൃതർ

 ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ ബന്ധുക്കളെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഒമ്പത് മൃതദേഹങ്ങള്‍മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

കോട്ടയം ജില്ല ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ ഒമ്പതിന് എത്തിച്ച്‌ 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച്‌ അഞ്ചിന് മരിച്ച ശ്രീധരൻ (75), 

പത്തനംതിട്ട ജില്ല ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 27 ന് കൊണ്ടുവന്ന് ഏപ്രില്‍ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തില്‍ നാണു (65), അടൂർ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രില്‍ 22ന് പ്രവേശിപ്പിച്ച്‌ 24 ന് മരിച്ച അരുണ്‍ (47), 

ഏപ്രില്‍ 19 ന് പ്രവേശിപ്പിച്ച്‌ 29 ന് മരിച്ച ബാബു (58), മേയ് ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ (55), മേയ്10 ന് പ്രവേശിപ്പിച്ച്‌ 11 ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഏഴുദിവസത്തിനകം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവില്‍ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !