കോട്ടയം: വൈക്കം വേമ്പനാടു കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്നു വള്ളം മറിഞ്ഞാണ് അപകടം.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയ മോർച്ചറിയിൽ. കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 5 ആയി.സംസ്ഥാനത്ത് വള്ളം മറിഞ്ഞ് രണ്ടാമത്തെ മത്സ്യത്തൊഴിലാളിയാണ് ഇന്നലെ മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു.
കൊച്ചിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. മാവേലിക്കരയിൽ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരിൽ മത്സ്യബന്ധനത്തിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് പാമ്പാർ സ്വദേശി രാജനും മരിച്ചു.
അതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ വൻ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾ പൊട്ടി ഏഴ് വീടുകൾ തകർന്നു. ആളപായമില്ല. മീനച്ചിൽ താലൂക്കിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.