ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

കോട്ടയം: ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിന്റെയാണ് ഉത്തരവ്.

മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ചയാണ് അന്തോക്യ പാത്രിയാര്‍ക്കീസ് ഉത്തരവ് പുറപ്പെടുവിച്ചത്. സമുദായ മെത്രാപ്പൊലീത്തയുടെ ചുമതലകളെ പാത്രിയർക്കീസ് ബാവായോ സഹായ മെത്രാപ്പൊലീത്തമാരോ മറ്റാരെങ്കിലുമോ തടസ്സപ്പെടുത്താൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. കേസ് വീണ്ടും 25ന് പരിഗണിക്കും.

അന്തോക്യ പാത്രിയാര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ കുറേകാലമായി അന്തോക്യാ ബന്ധം വിടുവിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ഇദ്ദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. നേരത്തെ ആര്‍ച്ച് ബിഷപ്പ് എന്ന പദവിയില്‍ നിന്നും കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നീക്കിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !