പരവൂർ: വ്യാജ ബില്ല് നല്‍കി മുനിസിപ്പാലിറ്റിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയില്‍ പരവൂർ നഗരസഭ കൃഷിഭവൻ വാർഡിലെ സി.പി.ഐ കൗണ്‍സിലറെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി.
കൗണ്‍സിലറായ കൂനയില്‍ മുണ്ടക്കാറുവിളയില്‍ പി.നിഷാകുമാരിയെയാണ് (46) അയോഗ്യയാക്കിയത്. പരവൂർ കൂനയില്‍ പ്രവർത്തിക്കുന്ന അമ്പാടി പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ബില്ലുകള്‍ സമർപ്പിച്ചായിരുന്നു പണം കൈപ്പറ്റിത്.പരവൂർ നഗരസഭ കൗണ്‍സിലർമാർക്കുള്ള ലെറ്റർപാഡ്, ബഡ്ജറ്റ് ബുക്ക് എന്നിവയുടെ ടെണ്ടർ വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മനസിലാക്കിയ ശേഷം കുറഞ്ഞതുകയ്ക്ക് കരാർ സ്വന്തമാക്കിയെന്നാണ് നിഷാകുമാരിക്കെതിരെ പരവൂർ നഗരസഭ മുൻ ചെയർമാൻ സുധീർ ചെല്ലപ്പൻ നല്‍കിയ പരാതി.
അമ്പാടി പ്രിന്റേഴ്‌സ് എന്നൊരു സ്ഥാപനമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭ കൗണ്‍സിലർമാർ സിറ്റിംഗ് ഫീസും ഓണറേറിയവും മാത്രമേ കൈപ്പറ്റാവുവെന്ന എന്ന ചട്ടം മറികടന്നാണ് വ്യാജ പ്രിന്റിംഗ് ബില്ലുകള്‍ ഉപയോഗിച്ച് ഒന്നിലേറെ തവണ പണം കൈപ്പറ്റിയത്.
തെളിവായി സമർപ്പിച്ച ബില്ലില്‍ സ്ഥാപനത്തിന്റെ നമ്പരായി നല്‍കിയിരുന്നത് നിഷാകുമാരിയുടെ ഫോണ്‍ നമ്പറായിരുന്നു. ഇത് തെളിവായി മാറിയതോടെ വ്യാജ ബില്ലാണ് ഉപയോഗിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോദ്ധ്യമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐയുടെ ഏക കൗണ്‍സിലറായ നിഷാകുമാരിയെ അയോഗ്യയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.