നീലേശ്വരം: മാസങ്ങള്‍ക്കു മുമ്പ് 'വീടും സ്ഥലവും വില്പന നടത്തിയ മധ്യവയസ്കയെ വാടക ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ഗുരുപുരത്തെ ഗംഗാധരന്‍റെ ഭാര്യ കാർത്യായനി(58) യെയാണ് ചാളക്കടവ് ഉണ്യംവെളിച്ചത്തെ ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് ഇവർ ഒറ്റയ്ക്ക് ക്വാർട്ടേഴ്സില്‍ താമസിക്കാനെത്തിയത്. ആധാർ കാർഡും മറ്റു വിവരങ്ങളും അടുത്ത ദിവസം കൊണ്ടുവരാമെന്നാണ് പറഞ്ഞിരുന്നത്.തുടർന്നുള്ള ദിവസങ്ങളില്‍ ഇവരെ പുറത്തു കാണാതിരിക്കുകയും മുറിയില്‍ നിന്ന് ദുർഗന്ധം പരക്കുകയും ചെയ്തതോടെ ഇന്നലെ ഉച്ചയോടെ നാട്ടുകാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന നിലയിലായിരുന്നു മൃതദേഹം.
ഇരിയ ഗുരുപുരം പെട്രോള്‍ പമ്പിന് സമീപം കുടുംബസമേതം താമസിച്ചിരുന്ന ഇവർ ആറു മാസം മുമ്ബ് വീടും സ്ഥലവും വിറ്റതാണെന്നും മക്കള്‍ വിവിധയിടങ്ങളിലേക്ക് താമസം മാറിയതാണെന്നുമാണ് നാട്ടുകാരില്‍ നിന്നുള്ള വിവരം. ഭർത്താവ് ഒരു മകനൊപ്പം താമസിച്ചുവരികയാണ്. ഹേമകുമാർ, ഹേമേഷ്, ഹേമലത എന്നിവരാണ് മക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.