ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറിയതിൽ പ്രകോപിതനായി: 15കാരിയുടെ തല അറുത്തെടുത്ത് കടന്നു കളഞ്ഞ യുവാവ് മരിച്ച നിലയിൽ,അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം നടക്കുന്നു,

മടിക്കേരി: കർണാടകയില്‍ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് 32 കാരനായ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

10-ാം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തല എടുത്ത ശേഷം ഇയാള്‍ രക്ഷപ്പെട്ടു. തിരച്ചിലിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. 

തുടർന്ന് വിവാഹത്തില്‍നിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായാല്‍ വിവാഹം നടത്താമെന്നും അറിയിച്ചു. ഇതില്‍ പ്രകോപിതനായി പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിനെ ചവിട്ടുകയും അമ്മയെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച്‌ 100 മീറ്ററോളം കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

അച്ഛനെയും അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !