മാഹിയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അപകടം ; ഒരാള്‍ മരിച്ചു,

കണ്ണൂർ: ആറുമാസം മുൻപ് തുറന്നു കൊടുത്ത തലശേരി- മാഹി ബൈപ്പാസ് റോഡില്‍ വീണ്ടും വാഹനാപകടം.
ഈസ്റ്റ് പള്ളൂർ സിഗ്നലില്‍ സിഗ്നല്‍ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് മരണമടഞ്ഞു.

കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരില്‍ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നുലോറി. ഇതേ ദിശയില്‍ നിന്നും വന്ന പജേറോ കാറാണ് ലോറിക്ക് പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി ആലപ്പുഴ യില്ലക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തില്‍ പെട്ടത്.

കാർ ഓടിച്ചിരുന്ന ഗൃഹനാഥനാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ശിവപ്രസാദാ(43) ണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി ദേവശ്രീ(40) ക്ക് കാലിനാണ് പരുക്കേറ്റത് ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ മുൻ സീറ്റിലായിരുന്നു ഇരുന്നത്. രണ്ട് പെണ്‍കുട്ടികള്‍ രാജല്‍ (15), ധ്രുവി (12) എന്നിവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവർ പിൻ സീറ്റിലായിരുന്നു ഇരുന്നത്.

കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ശിവദാസിനെ പുറത്തെടുത്തത്. ഇയാളെ ഫയർഫോഴ്സും നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലിസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയതിനു ശേഷം ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ പള്ളൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആറുമാസം മുൻപെ നിർമ്മിച്ച തലശേരി -മാഹി ബൈപ്പാസില്‍ വാഹനാപകടങ്ങള്‍ തുടർക്കഥയാവുന്നത് യാത്രക്കാരില്‍ ഭീതി പരത്തിയിട്ടുണ്ട്. കനത്ത മഴയില്‍ ബൈപ്പാസ് റോഡിന്റെ അരികുകള്‍ ഇടിയുന്ന ഭീഷണിയുമുണ്ട്. 

ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കുത്തിയൊലിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇതു അപകടത്തിന് ഇടയാക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നു. ഇതുകൂടാതെ ബൈപ്പാസ് വഴിയാത്ര ചെയ്യുന്ന വാഹനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നതും അപകടപരമ്പര തന്നെയുണ്ടാകാൻ കാരണമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !