ടെല്‍ അവീവ്: കിഴക്കൻ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ എസദിൻ അല്‍ - ഖാസം ബ്രിഗേഡിലെ കമാൻഡറായ ഷർഹബില്‍ സയീദ് ആണ് കൊല്ലപ്പെട്ടത്.
ലെബനനിലെ ബെകാ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വെള്ളിയാഴ്ച ഇയാള്‍ സഞ്ചരിച്ച വാഹനത്തെ ഇസ്രയേല്‍ ബോംബിട്ട് തകർക്കുകയായിരുന്നു.ലെബനനിലെ സിറിയൻ അതിർത്തിയില്‍ നിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു സംഭവം.അതേ സമയം, ഇന്നലെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 40 പേർ കൊല്ലപ്പെട്ടു.
ഇതോടെ ആകെ മരണ സംഖ്യ 35,380 കടന്നു. ആക്രമണം രൂക്ഷമായ ജബലിയ, റാഫ തുടങ്ങിയ മേഖലകളില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ ഇന്നലെ ഹമാസിന്റെ വ്യാപക വെടിവയ്പും ബോംബേറുമുണ്ടായി. ഇസ്രയേലിന്റെ ടാങ്കുകള്‍ക്കും സൈനിക ഹെലികോപ്റ്ററിനും നേരെ റോക്കറ്റാക്രമണവുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.