ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. താലൂക്ക് യൂണിയന് പ്രസിഡന്റുമാരെ സുകുമാരന്‍ നായര്‍ നിര്‍ബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.
നിയമ പോരാട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ബോധ്യപ്പെട്ടു. അഴിമതി ആരോപണങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ മറുപടി പറയുന്നില്ലെന്നും ഇടുക്കി ഹൈറേഞ്ച് യൂണിയന് വിമത വിഭാഗം പ്രസിഡണ്ട് ആര് മണികുട്ടന് പറഞ്ഞു.സംഘടനയുടെ വളര്‍ച്ചയ്ക്ക് തലപ്പത്ത് നല്ല ആളുകള്‍ വരണം. സുകുമാരന്‍ നായരുടെത് ചെറിയ ലോകമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകള്‍ സമൂഹം പരിഹസിക്കുന്നു. അടിസ്ഥാനമില്ലാത്ത നിലപാടുകളാണ് സുകുമാരന്‍ നായര്‍ എടുക്കുന്നതെന്നും മണിക്കുട്ടന് വിമര്‍ശിച്ചു.
വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കി സുകുമാരന്‍ നായര്‍ അധികാര കസേര ഉറപ്പിക്കുകയാണ്. സംഘടനയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സുകുമാരന്‍ നായര്‍ക്ക് സാധിക്കില്ല. താന്‍ രാജിവെക്കുവാന്‍ തയ്യാറായില്ല. അധികാരത്തിനായി പലരെയും വെട്ടി നിരത്തിയെന്നും മണിക്കുട്ടന് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.