സ്വർണം കടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് സുരഭി അറസ്റ്റില്‍

മട്ടന്നൂർ: സ്വർണം കടത്തി എയർ ഇന്ത്യ  എക്സ്പ്രസ് എയർ ഹോസ്റ്റസ് സുരഭി ഖാത്തൂൻ അറസ്റ്റിൽ.

ഈ മാസം മെയ് 28ന് വൈകീട്ടാണ് മസ്കത്തിൽനിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസായ കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂനെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ പിടികൂടിയത്. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണം ആണ് പിടിയിലാപ്പോൾ ഉണ്ടായിരുന്നത്. നാലു കാപ്സ്യൂളുകളാണ് ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്ന് ഡി.ആർ.ഐ അറിയിച്ചു. 

സുരഭിയെ കോടതി റിമാൻഡ് ചെയ്തു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതിൽ കാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിതെന്ന് ഡി.ആർ.ഐ പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !