അഹമ്മദാബാദ്: സൂര്യാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ആദ്യ പ്ലേഓഫ് മത്സരം കാണാനായി താരം അഹമ്മദാബാദില്‍ എത്തിയിരുന്നു.
മത്സരത്തിനിടെ സൂര്യാഘാതത്തെ തുടര്‍ന്ന് ഷാരൂഖ് അസുഖ ബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ താരത്തെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ആശുപത്രിക്ക് ചുറ്റും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.നടി ജൂഹി ചൗള നടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .
അഹമ്മദാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറില്‍ താപനില 45 ഡിഗ്രിക്ക് അടുത്താണ്. ഇതിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പും നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.