കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂർ.
ഒരു നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. 'കേസില്‍ മുടിനാരിഴകീറി പരിശോധിച്ച് എല്ലാകാര്യങ്ങളും കോടതിയില്‍ സമർപ്പിച്ചതാണ്.
പെണ്‍കുട്ടിയെ ഉപദ്രവിച്ചത് പ്രതിയല്ല എന്നത് ആവർത്തിച്ച് പറഞ്ഞതാണ്. ഈ കാര്യങ്ങളൊന്നും കോടതി രണ്ടാമത് പരിഗണിച്ചില്ല. വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍പോകും.
അപ്പീലില്‍ ഓരോകാര്യങ്ങളും അക്കമിട്ട് പറഞ്ഞതാണ്. നിരപരാധിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. കാരണം മറ്റാരോ കുറ്റംചെയ്തിട്ട് അവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ശാസ്ത്രീയമായ അന്വേഷണം നടന്നില്ലെന്ന് അന്ന് ഡി.ജി.പി. വരെ പറഞ്ഞിരുന്നു. പിന്നീട് പുതിയ അന്വേഷണസംഘം വന്നാണ് പ്രതിയെപിടികൂടിയത്.
2021-ലെ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡമനുസരിച്ച് പ്രതിക്ക് വധശിക്ഷ കൊടുക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് തേടേണ്ടതായിരുന്നു.
കാര്യക്ഷമമായ രീതിയില്‍ ആ റിപ്പോർട്ട് തേടിയില്ല. പ്രതിയെക്കുറിച്ചോ പ്രതിയുടെ കുടുംബത്തെക്കുറിച്ചോ അമിക്കസ് ക്യൂറിയോ കോടതിയോ അന്വേഷിച്ചില്ല'', ബി.എ. ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.