നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,

 കൊച്ചി: പാർക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലർ നിർത്താൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാഹനത്തിനടിയില്‍ പെട്ട് മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവർമഠത്തില്‍ നന്ദുവാണ് (21) മരണമടഞ്ഞത്.വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു നന്ദു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്   3 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലർ പാർക്ക് ചെയ്ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്. റോഡിലേക്ക് പോകുന്നത് തടയാൻ വാഹനത്തില്‍ കയറാൻ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടില്‍ ഇടിച്ച്‌ ട്രാവലർ നിന്നതോടെ യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി.

പ്രദേശവാസികള്‍ വാഹനമുയർത്തി നന്ദുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജെ.സി.ബി. എത്തിയാണ് വാഹനം നീക്കിയത്. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം പിന്നീട്. പിതാവ്: സജി. മാതാവ്: സിന്ദു. സഹോദരൻ: അനന്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !