"മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴല്ല ഇത് ചെയ്യേണ്ടത്"; കൊച്ചിയിലെ വെള്ളക്കെട്ടില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, മാറ്റി പാർപ്പിച്ചവരുടെ പുതിയ ഫ്ലാറ്റിലും ചോർച്ചയുണ്ടായത് നിർഭാഗ്യകരം,

 എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതില്‍ ജനങ്ങളാണ് ഉത്തരവാദികളെന്നും ഹൈക്കോടതി ചൂട്ടിക്കാട്ടി.ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അധികൃതരെ വിമർശിക്കുന്നതോടൊപ്പം ജനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊച്ചിയിലെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടാണുണ്ടായത്.

കാനകള്‍ കൃത്യമായി ശുചിയാക്കുന്ന കാര്യത്തില്‍ നേരത്തെ നടപടി ഉണ്ടായതുപോലെ ഉണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. മഴ വന്ന് ഉച്ചിയില്‍ നില്‍ക്കുമ്പോഴല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ജനങ്ങളും ഒപ്പം നില്‍ക്കണമെന്നും എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂവെന്നും കോടതി പറഞ്ഞു.

വെള്ളക്കെട്ട് കാരണം മാറ്റി പാർപ്പിച്ച ആളുകള്‍ക്ക് അവരുടെ പുതിയ ഫ്ലാറ്റിലും ചോർച്ചയുണ്ടായത് നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. തോടുകള്‍ നവീകരിക്കാത്തതിനാലാണ് ഇടപ്പള്ളി റോഡില്‍ വെള്ളക്കെട്ടുണ്ടായത്. 

ഇത് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിനോട് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കോടതി നിർദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !