തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്.മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായയുടെ താമസം.
ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. മായയ്ക്ക് രണ്ടു പെൺകുട്ടികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.